കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി; കോഴിക്കോട് കടപ്പുറത്ത് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം

 | 
udf

കോൺഗ്രസ് പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് കോഴിക്കോട് കടപ്പുറത്ത്  അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം. നവകേരള സദസ്സ് നടക്കുന്നതിനാൽ മുന്നൊരുക്കം വേണമെന്ന് ഡിസിസിയെ അറിയിച്ചു. കോഴിക്കോട് ജില്ലാ കളക്ടർ ആണ് അനുമതി നിഷേധിച്ചത്. 

നവംബർ 25 ന് കോഴിക്കോട് വെച്ചാണ് കോൺഗ്രസ് ഐക്യദാർഢ്യ റാലി സംഘടിപ്പിക്കുന്നത്. റാലി ശക്തി പ്രകടനമാക്കാനാണ് കോഴിക്കോട് ഡിസിസിയുടെ തീരുമാനം. കോൺ​ഗ്രസ് പലസ്തീനൊപ്പമല്ലെന്നും ഐക്യദാർഢ്യ റാലി നടത്തിയ ആര്യാടൻ ഷൗക്കത്തിനെതിരെ നടപടി സ്വീകരിക്കുകയാണെന്നുമുളള ആരോപണം സിപിഐഎമ്മിന്റെ ഭാ​ഗത്ത് നിന്നുണ്ടായിരുന്നു. ഇത്തരം ആരോപണങ്ങളെ മറികടക്കാനാണ് കോൺ​ഗ്രസിന്റെ നീക്കം.

അതേസമയം സർക്കാരിനെതിരെ നടത്താനിരിക്കുന്ന വിചാരണ സദസ്സ് ധർമ്മടത്ത് നിന്ന് ആരംഭിക്കുമെന്ന് യുഡിഎഫ് അറിയിച്ചു. വിചാരണ സദസ്സിന്റെ സംസ്ഥാന തല, ജില്ലാ തല ഉദ്ഘാടനങ്ങൾ മന്ത്രിമാരുടെ നിയോജക മണ്ഡലങ്ങളിലാണ് നിശ്ചയിച്ചിരിക്കുന്നത്.