കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തേരോട്ടം

 | 
Karnataka

കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തേരോട്ടം. സംസ്ഥാനത്തെ എല്ലാ മേഖലയിലും കോൺഗ്രസ് മുന്നിൽ എത്തി. കേവല ഭൂരിപക്ഷത്തിനുള്ള 113 സീറ്റും മറികടന്ന് ലീഡ് നിലനിർത്തി ആണ് കോൺഗ്രസ് ഇപ്പോൾ മുന്നേറുന്നത് . ഒരു സമയത്ത് കോൺഗ്രസ് 138 സീറ്റിൽ വരെ ആധിപത്യം നിലനിർത്തിയിരുന്നു എങ്കിലും 118 സീറ്റുകളിലാണ് ഇപ്പോൾ കോൺഗ്രസ് മുന്നേറുന്നത്.

ഇപ്പോൾ ബിജെപിയെ 77 സീറ്റിൽ ഒതുങ്ങിയിരിക്കയാണ്. 25 സീറ്റിൽ ജെ.ഡി.എസ് ലീഡ് ചെയ്യുന്നുണ്ട്. അഞ്ചിടത്ത് മറ്റുള്ളവരാണ് മുന്നിൽ.കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയുടെ മകനും ചിത്താപൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ പ്രിയങ്ക് ഖാർഗെ മുന്നേറുന്നുണ്ട്.

കോൺഗ്രസ് നേതാക്കളായ ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും വോട്ടെണ്ണൽ തുടങ്ങിയ ശേഷം ലീഡ് നില കൈവിട്ടിട്ടില്ല. ബിജെപിയുടെ സ്ഥാനാർത്ഥികളായ എട്ടുമന്ത്രിമാർ പിന്നിലാണ്.