അനുമതിയില്ലാതെ നിർമാണ പ്രവർത്തനങ്ങൾ നടത്തി; പൃഥ്വിരാജ് നായകനായ സിനിമയുടെ സെറ്റ് പൊളിച്ച് മാറ്റി

 | 
v


 പൃഥ്വിരാജ് നായകനായ ‘ഗുരുവായൂർ അമ്പലനടയിൽ ‘എന്ന സിനിമയുടെ ചിത്രീകരണത്തിനായി പെരുമ്പാവൂരിൽ നിർമ്മിച്ച സെറ്റ് നഗരസഭയുടെ നിർദേശത്തെ തുടർന്ന് പൊളിച്ച് മാറ്റി. വയൽ നികത്തിയ സ്ഥലത്ത് അനുമതിയില്ലാതെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയതിന് നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയ സാഹചര്യത്തിലാണ് നിർമാണങ്ങൾ പൊളിച്ച് മാറ്റിയത്. ഗുരുവായൂർ അമ്പലത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും മാതൃകകളാണ് ഷൂട്ടിംഗിനായി നിർമിച്ചത്. ഈ മാതൃകകളാണ് പൊളിച്ചു നീക്കിയത്. 

വയൽ നികതിയ സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാർ നഗരസഭയ്ക്ക് പരാതി നൽകിയിരുന്നു. തുടർന്ന് നഗരസഭ പരിശോധന നടത്തുകയും സെറ്റ് നിർമാണം നിർത്തി വയ്പ്പിക്കുകയും ചെയ്തു. ഇതോടെയാണ് സെറ്റ് പൊളിക്കാൻ നഗരസഭ മെമോ നൽകിയത്.