പാചക വാതകത്തിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു; പെട്രോള്‍-ഡീസല്‍ വിലയിലും വര്‍ദ്ധന

 | 
LPG
രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു. എല്ലാ വിഭാഗത്തിലുള്ള സിലിന്‍ഡറുകള്‍ക്കും 15 രൂപ വീതമാണ് വില വര്‍ദ്ധിപ്പിച്ചത്. പുതിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. സെപ്റ്റംബര്‍ ഒന്നിന് 25 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. സബ്‌സിഡി-സബ്‌സിഡി ഇതര സിലിന്‍ഡറുകള്‍ക്ക് വര്‍ദ്ധന ബാധകമായിരുന്നു.

പാചക വാതകത്തിന് രണ്ടു മാസത്തിനുള്ളില്‍ തുടര്‍ച്ചയായ നാലാമത്തെ വര്‍ധനവാണ് ഇത്. ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഇതുവരെയായി 205 രൂപയാണ് ഒരു സിലിണ്ടറിന് വര്‍ധിപ്പിച്ചിട്ടുള്ളത്. ഇന്ധന വിലയിലും ഇന്ന് വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

വിവിധയിടങ്ങളില്‍ പെട്രോളിന് ലിറ്ററിന് 26 മുതല്‍ 30 പൈസ വരെയാണ് കൂട്ടിയത്. ഡീസലിന് 34 മുതല്‍ 37 പൈസ വരെയും ലിറ്ററിന് വര്‍ധിപ്പിച്ചു.