കൂനൂർ ഹെലികോപ്റ്റർ അപകടം പൈലറ്റിന്റെ പിഴവെന്ന് അന്വേഷണ സമിതി

 | 
Bipin Rawat


സംയുക്ത സേനമേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പടെയുള്ളവർ മരിച്ച കൂനൂർ ഹെലികോപ്റ്റർ അപകടത്തിന് കാരണം പൈലറ്റിന്റെ പിഴവെന്ന് അന്വേഷണ സമിതി. മോശം കാലാവസ്ഥ തിരിച്ചറിയാൻ പൈലറ്റിന് കഴിഞ്ഞില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. എയർമാർഷൽ മാനവേന്ദ്രസിങ്ങിന്റെ നേതൃത്വത്തിലാണ് മൂന്ന് സേന പ്രതിനിധികൾ ഉൾപ്പെട്ട സംയുക്ത സംഘം അന്വേഷണം നടത്തിയത്.


റിപ്പോർട്ട് കേന്ദ്രസർക്കാരിനു സമർപ്പിക്കുന്നതിനു മുമ്പായി റിപ്പോർട്ട് നിയമോപദേശത്തിനയച്ചു. അടുത്തയാഴ്ച വ്യോമസേനാമേധാവി എയർമാർഷൽ വി.ആർ. ചൗധരിക്ക് റിപ്പോർട്ട് കൈമാറും.  

 ഡിസംബർ എട്ടിന് തമിഴ്‌നാട്ടിലെ നീലഗിരി കൂനൂരിലായിരുന്നു ഹെലികോപ്റ്റർ അപകടം. ജനറൽ റാവത്തും ഭാര്യയുമടക്കം 14 പേർ അപകടത്തിൽ മരിച്ചു. വെല്ലിങ്ടണിൽ ഒരു പരിശീലനപരിപാടി നയിക്കാനാണ് റാവത്ത് എത്തിയത്. എം.ഐ-17വി5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്