വിമാനയാത്രക്കിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറി; പരാതിയുമായി നടി

 | 
air

വിനാനയാത്രക്കിടെ മറ്റൊരു യാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി നടി. സംഭവത്തെക്കുറിച്ച് വിമാന ജീവനക്കാരോട് പരാതി പറഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന് നടി ദിവ്യപ്രഭ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം. തൊട്ടടുത്ത സീറ്റിലിരുന്ന് ഒരാള്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് പരാതി. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും പരാതിയില്‍ പറയുന്നു. 

വിമാനജീവനക്കാരോട് പരാതി അറിയിച്ചപ്പോള്‍ തന്നെ സീറ്റ് മാറ്റി ഇരുത്തി. സംഭവത്തെക്കുറിച്ച് പോലീസില്‍ പരാതിപ്പെടാനാണ് എയര്‍ ഇന്ത്യ അധികൃതര്‍ നല്‍കിയ നിര്‍ദേശമെന്നും നടി പറഞ്ഞു. കൊച്ചിയില്‍ എത്തിയ ശേഷം പോലീസില്‍ പരാതി നല്‍കിയ നടി ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തു വിടുകയായിരുന്നു. 

സംഭവത്തില്‍ ഉചിതമായ നടപടി വേണമെന്നും, വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.