ചുമയും ശ്വാസതടസ്സവും: സോണിയാ ഗാന്ധി ആശുപത്രിയിൽ
നിലവിൽ ആരോഗ്യനില തൃപ്തികരം
| Jan 6, 2026, 15:22 IST
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ശ്വാസതടസ്സത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് സോണിയ ഗാന്ധിയെ ശ്രീ ഗംഗ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസ്സത്തിനൊപ്പം ചുമയും ഉണ്ടായിരുന്നു. പതിവ് പരിശോധനയുടെ ഭാഗമായിട്ടാണ് ചികിത്സയ്ക്ക് എത്തിയതെന്ന് ആശുപത്രി വൃത്തങ്ങൾ പറയുന്നു.
ഡൽഹിയിലെ കടുത്ത തണുപ്പും വായു മലിനീകരണവുമാണ് ശ്വാസതടസ്സത്തിനു കാരണമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടുദിവസത്തിനകം ആശുപത്രി വിടാനാവുമെന്നും ഡോക്ടർമാർ അറിയിച്ചു.

