സിനിമാ തീയേറ്ററിൽ ദമ്പതിമാർക്ക് മർദ്ദനം

 | 
geg

പറവൂരിലെ സിനിമാ തിയേറ്ററിൽ ദമ്പതികൾക്ക് മര്‍ദനം. മോശം പെരുമാറ്റം ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ആക്രമണം. പറവൂർ സ്വദേശികളായ ജിബിനും പൂജയ്ക്കുമാണ് മർദനമേറ്റത്. ഷഫാസ് തിയേറ്ററിൽ ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം.

 ഷഫാസ് തിയേറ്ററിൽ സിനിമ കാണാനെത്തിയതായിരുന്നു ദമ്പതികൾ. ഇടവേള സമയത്ത് പുറത്തേക്കിറങ്ങിയ ദമ്പതികളോട് ഒരാൾ മോശമായി പെരുമാറി. ജിബിൻ ഇത് ചോദ്യം ചെയ്തതോടെ മർദനത്തിൽ കലാശിക്കുകയായിരുന്നു. ഒരു സംഘം ആളുകൾ ജിബിനെ മർദിച്ചവശനാക്കി.
ആക്രമണത്തിൽ ജിബിൻ്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പറവൂർ പൊലീസ് കേസെടുത്തു.