പാലക്കാട് പോക്‌സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
Updated: Nov 29, 2021, 10:44 IST
| പാലക്കാട് പ്ലായംപള്ളത്ത് പോക്‌സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്തു. പ്ലായംപള്ളം ബ്രാഞ്ച് സെക്രട്ടറി എം.സുനിലാണ് (25) അറസ്റ്റിലായത്. സ്‌കൂള്‍ വിദ്യാര്‍ഥിയുടെ പരാതിയിലാണ് നടപടി. അറസ്റ്റിന് പിന്നാലെ സുനിലിനെ പുറത്താക്കിയതായി സിപിഎം എലപ്പുള്ളി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അറിയിച്ചു.
ഞായറാഴ്ചയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഒരാഴ്ച മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ വശീകരിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ചിറ്റൂര്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്.