പി.വി അൻവർ നൽകിയ പരാതി സിപിഎം അന്വേഷിക്കും

 | 
pv anwar

പി.വി അൻവർ എംഎഎൽഎയുടെ പരാതി സിപിഎം അന്വേഷിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നൽകിയ പരാതിയാണ് അന്വേഷിക്കുക. സംസ്ഥാന സെക്രട്ടറിയേറ്റ് ഈ പരാതി ചർച്ച ചെയ്യും. പി ശശിക്കെതിരായ ആരോപണങ്ങളും അന്വേഷിക്കാൻ ആലോചന.

അൻവറിന്റെ പരാതി ഗൗരവത്തോടെ കാണണമെന്നും നേതൃത്വത്തിൽ ധാരണ. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി എന്നിവർക്കെതിരെയാണ് അൻവറിന്‍റെ പരാതി. പാർട്ടി സെക്രട്ടറിയോട് പറയേണ്ട കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ടെന്നും സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്ന ലോബിക്കെതിരെയുള്ള വിപ്ലവം ആണിതെന്നും എം.വി ​ഗോവിന്ദനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അൻവർ പ്രതികരിച്ചിരുന്നു.

പാർട്ടി സെക്രട്ടറിയെ കണ്ടു. എഡിജിപിയെ മാറ്റേണ്ടത് പാർട്ടിയും മുഖ്യമന്ത്രിയുമാണ്. അന്തസ്സുള്ള പാർട്ടിയും മുഖ്യമന്ത്രിയുമാണുള്ളത്. കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും അൻവർ പറഞ്ഞിരുന്നു. അജിത് കുമാറിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച അന്‍വര്‍, മുഖ്യമന്ത്രി ഏൽപിക്കുന്ന ചുമതലകളിൽ പി.ശശി വീഴ്ചവരുത്തിയെന്നും ഇതിന്റെ പഴി സർക്കാരിനാണെന്നും ഉന്നയിച്ചിരുന്നു.