സിപിഎമ്മിന്റെ മൂന്നാമത് പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് മലപ്പുറത്ത്
Nov 17, 2023, 11:51 IST
| ![cpm](https://newsmoments.in/static/c1e/client/89487/uploaded/55f853ff960373147c69bc07d690a76b.webp)
സി പി എം സംഘടിപ്പിക്കുന്ന മൂന്നാമത് പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് മലപ്പുറത്ത് നടക്കും. കോഴിക്കോട്ടും തിരുവനന്തപുരത്തും ആയിരങ്ങളെ അണിനിരത്തി നടത്തിയ റാലിക്കു പിന്നാലെയാണു മലപ്പുറത്തെ റാലി.
സി പി എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി അബ്ദുറഹ്മാൻ, ഖലിൽ ബുഹാരി തങ്ങൾ, ഉമ്മർ ഫൈസി മുക്കം തുടങ്ങി നിരവധി പ്രമുഖർ പൊതുസമ്മേളനത്തിൽ സംസാരിക്കും.