ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ. ഇത് അപ്രതീക്ഷിത രണ്ടാം വരവ്.

 | 
Ronaldo

യുവന്റസ് വിട്ട് ക്രിസ്റ്റ്യാനോ റൊണാഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ക്ലബ്ബ് നടത്തി. ട്വിറ്ററിൽ റൊണാൾഡോയെ സ്വാഗതം ചെയ്തുകൊണ്ട് ക്ലബ്ബ് ട്വീറ്റ് ചെയ്തു. 
36-കാരനെ ഓൾഡ് ട്രാഫോർഡിലേക്ക് തിരികെ കൊണ്ടുവരാൻ യുണൈറ്റഡിന് 24 മില്യൺ പൗണ്ട് നൽകും.  നേരത്തെ  2003 മുതൽ 2009 വരെ അദ്ദേഹം യുണൈറ്റഡിൽ കളിച്ചിരുന്നു..

മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി അദ്ദേഹം 292 മത്സരങ്ങളിൽ നിന്ന് 118 ഗോളുകൾ നേടി. അഞ്ച് തവണ ബാലൺ ഡി ഓർ പുരസ്കാര ജേതാവായ ക്രിസ്റ്റ്യാനോ ഇതുവരെ തന്റെ കരിയറിൽ അഞ്ച് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, നാല് ഫിഫ ക്ലബ് ലോകകപ്പുകൾ, ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി, യൂറോപ്യൻ എന്നിവിടങ്ങളിൽ ഏഴ് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ 30 പ്രധാന ട്രോഫികൾ നേടിയിട്ടുണ്ട്.