സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിനെതിരെ പരാമർശവുമായി കസ്റ്റംസ് കമ്മീഷണര്‍; കേസിൽ സ്വാധീനിക്കാൻ ശ്രമം നടന്നു

സംസ്ഥാന സർക്കാറിനെതിരെ പരാമർശവുമായി സ്ഥലംമാറിപ്പോകുന്ന കസ്റ്റംസ് കമ്മീഷണര് സുമിത് കുമാര്.
 | 
സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിനെതിരെ പരാമർശവുമായി കസ്റ്റംസ് കമ്മീഷണര്‍; കേസിൽ സ്വാധീനിക്കാൻ ശ്രമം നടന്നു

സംസ്ഥാന സർക്കാറിനെതിരെ പരാമർശവുമായി സ്ഥലംമാറിപ്പോകുന്ന കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. സ്വര്‍ണക്കടത്ത് കേസില്‍ സ്വാധീനിക്കാന്‍ ശ്രമമുണ്ടായെന്ന് അദേഹം പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടി കേസിൽ ഇടപെടാൻ ശ്രമിച്ചെന്ന പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു. തന്റെ റിപ്പോര്‍ട്ടിങ് ഓഫീസര്‍ മുഖ്യമന്ത്രിയല്ല. താന്‍ മാത്രമാണ് സ്ഥലം മാറിപ്പോകുന്നത്, തന്റെ ഉദ്യോഗസ്ഥര്‍ ഇവിടെത്തന്നെ ഉണ്ടെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കസ്റ്റംസിനെ സംസ്ഥാനത്തിനെതിരെ ഉപയോഗിക്കുന്നുവെന്ന ആരോപണം ശരിയല്ല. . കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ആക്രമണത്തില്‍ പൊലീസ് നടപടിയെടുത്തില്ലെന്നും സുമിത് കുമാര്‍ ആരോപിച്ചു. കസ്റ്റംസിനെതിരായ ജുഡീഷ്യല്‍ അന്വേഷണത്തെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. ജുഡീഷ്യല്‍ അന്വേഷണം എന്നത് വിഡ്ഢിത്തമാണ്. സര്‍ക്കാരിനെതിരേ താനൊരു കമ്മീഷനെ വെച്ചാല്‍ എങ്ങനെയിരിക്കും? സര്‍ക്കാര്‍ ഏജന്‍സിക്കെതിരേ ജുഡീഷ്യല്‍ കമ്മീഷനെ വെയ്ക്കുന്നത് രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.