മിഷോങ് ചുഴലിക്കാറ്റ് കരതൊട്ടു; ആന്ധ്രയിൽ അതീവ ജാഗ്രത

 | 
gggggggggg


തീവ്രചുഴലിക്കാറ്റ് മിഷോങ് ആന്ധ്രതീരം തൊട്ടു. നെല്ലൂരിനും മച്ച്‌ലിപട്ടണത്തിനും ഇടയിലുള്ള തീരത്താണ് ചുഴലിക്കാറ്റ് കര തൊട്ടത്. കരതൊട്ട മിഷോങ് ചുഴലിക്കാറ്റ് മണിക്കൂറിൽ 90 മുതൽ 100 വരെ കിലോമീറ്റർ വേഗതയിലാണ് വീശിയടിക്കുന്നത്. ഇത് മണിക്കൂറിൽ 110 കിലോമീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. മിഷോങ് ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ വിശാഖപട്ടണം, തിരുപ്പതി വിമാനത്താവളങ്ങൾ അടച്ചു. ഈ വിമാനത്താവളങ്ങളിലേക്കുള്ള നിരവധി വിമാനസർവ്വീസുകൾ റദ്ദാക്കി. നൂറോളം ട്രെയിൻ സർവ്വീസുകളും റദ്ദാക്കിയിട്ടുണ്ട്.


ആന്ധ്രയിൽ 8 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തീരപ്രദേശത്തുനിന്നും 10,000 പേരെ മാറ്റി താമസിപ്പിച്ചു. ബപട്ളയിൽ അതീവ ജാഗ്രത നിർദേശം. ചെന്നൈ ഉൾപ്പടെ 4 ജില്ലയിൽ നാളെയും അവധി പ്രഖ്യാപിച്ചു. തിരുവള്ളൂർ, ചെങ്കൽപ്പേട്ട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.


തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. കടൽ പ്രക്ഷുബ്ധമായതിനാൽ 12 അടിയിലേറെ ഉയരത്തിലാണ് തിരമാലകൾ ഉയർന്നിരുന്നത്.