മിഷോങ് ചുഴലിക്കാറ്റ്; തമിഴ്‌നാട്ടിൽ രണ്ട് മരണം, വൻ നാശനഷ്ടം

 | 
chennai


ബംഗാൾ ഉൾക്കടലിൽ ആഞ്ഞടിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന മിഷോങ് ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ. ചെന്നൈ ഇസിആർ റോഡിൽ മതിലിടിഞ്ഞ് രണ്ട് പേർ മരിച്ചു. ഗുരുനാനാക്ക് കോളേജിന് സമീപം കെട്ടിടം തകരുകയും ചെയ്തു. പത്ത് ജീവനക്കാർ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം. മഴ കനത്തതോടെ ചെന്നൈയിലെ വിവിധയിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വൈദ്യുതിയും ഇന്റർനെറ്റും തടസ്സപ്പെട്ടു. നിരവധി ട്രെയിനുകൾ റദ്ദാക്കി. ചെന്നൈയിലും സമീപ ജില്ലകളിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

ഇന്ന് വൈകിട്ട് വരെ ശക്തമായ മഴ തുടരും. നാല് മണിയോടെ മിഷോങ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുകയും നാളെ പുലർച്ചെ കര തൊടുകയും ചെയ്യും. ജനങ്ങളോട് അടിയന്തരാവശ്യത്തിനൊഴികെ വീടിന്‌ പുറത്തിറങ്ങരുതെന്ന് കർശന നിർദേശം നൽകിയിരിക്കുകയാണ് അധികൃതർ.