ചക്രവാതച്ചുഴി, ന്യൂനമർ​ദ്ദം; സംസ്ഥാനത്ത് രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരും

 | 
rain

രണ്ടുദിവസം കൂടി സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ കേരളത്തിന് മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി അടുത്ത അഞ്ചുദിവസം കൂടി ഇടി- മിന്നൽ- മണിക്കൂറിൽ 40 കിലോമീറ്റർ വേഗംവരെയുള്ള കാറ്റ്- എന്നിവയോടുകൂടിയ മിതമായതോ ഇടത്തരം മഴയ്‌ക്കോ സാധ്യതയുണ്ട്. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ തെക്കു- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദം നിലനിൽക്കുന്നുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഒമ്പതു ജില്ലകളിൽ വ്യാഴാഴ്ച ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞമുന്നറിയിപ്പാണ്. സംസ്ഥാനത്ത് പലയിടത്തം മഴക്കെടുതി മൂലമുള്ള നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.