രാജ്യത്ത് ദളിത് വേട്ട വർധിക്കുകയാണ്, ചോദ്യം ചെയ്തില്ലെങ്കിൽ അത് കേരളത്തിലേക്കും നീളും; മന്ത്രി കെ രാധാകൃഷ്ണൻ

 | 
k radhakrishnan

രാജ്യത്ത് ദളിത് വേട്ട വർധിക്കുകയാണെന്നും  ചോദ്യം ചെയ്തില്ലെങ്കിൽ അത് കേരളത്തിലേക്കും നീളുമെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. അയിത്തം അവകാശമാണെന്ന് പറഞ്ഞാൽ സമ്മതിക്കില്ല. ക്ഷേത്രചടങ്ങിനിടെ ജാതി വിവേചനം നേരിട്ടുവെന്നത് മന്ത്രിയുടെ തെറ്റിദ്ധാരണയാണെന്ന അഖില കേരള തന്ത്രി സമാജത്തിന്റെ വിശദീകരണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ആദ്യമായി അമ്പലങ്ങളിൽ പോകുന്ന ആളല്ല താൻ. നിരവധി അമ്പലങ്ങളിൽ പോകുന്ന ആളാണ്. അമ്പലത്തിന് അകത്ത് വെച്ചല്ല ഈ സംഭവം നടക്കുന്നത്. പൊതുജനങ്ങൾക്കിടയിൽ വെച്ചാണ്. ആനുകൂല്യങ്ങൾ ലഭിച്ചാൽ മാത്രം ഡിസ്‌ക്രിമിനേഷൻ അവസാനിക്കുന്നില്ല എന്നും മന്ത്രി പറഞ്ഞു.

ക്ഷേത്രചടങ്ങിൽ തനിക്ക് ജാതി വിവേചനം നേരിടേണ്ടി വന്നുവെന്ന മന്ത്രിയുടെ വിമർശനം തെറ്റിദ്ധാരണ മൂലമാണെന്നാണ് അഖില കേരള തന്ത്രി സമാജം ഇന്ന് വിശദീകരിച്ചത്. ദേവ പൂജ കഴിയുന്നത് വരെ പൂജാരി ആരെയും സ്പർശിക്കാറില്ല. അതിന് ബ്രാഹ്‌മണനെന്നോ അബ്രാഹ്‌മണനെന്നോ വ്യത്യാസം ഇല്ല. മേൽ ശാന്തി പൂജയ്ക്കിടയിലാണ് വിളക്ക് കൊളുത്താൻ എത്തിയത്. അദ്ദേഹത്തിന്റെ പ്രവൃത്തി അയിത്താചാരത്തിന്റെ ഭാഗമായല്ലെന്നും അഖില കേരള തന്ത്രി സമാജം പറഞ്ഞിരുന്നു.