ബാർബഡോസ് റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു
ലോകത്തിലെ ഏറ്റവും പുതിയ റിപ്പബ്ലിക്ക് രാജ്യമായി ബാർബഡോസ് മാറി. കരീബിയൻ ദ്വീപുരാജ്യമായ ബാർബഡോസ് ഇതോടെ ബ്രിട്ടീഷ് രാജ്ഞിയുമായുള്ള ബന്ധം വേർപ്പെടുത്തി. രാജ്യത്തിന്റെ തലവൻ സ്ഥാനത്തു നിന്നും അവർ ബ്രീട്ടീഷ് രാജ്ഞിയായ ക്വീൻ എലിസബത്തിനെ മാറ്റി. രാജ്യത്തിന്റെ അമ്പത്തിയഞ്ചാം സ്വാതന്ത്ര ദിനത്തിൽ പ്രസിഡന്റായി ഡാം സാന്ദ്ര മേസൺ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ബ്രിട്ടീഷ് രാജകൊട്ടാരത്തെ പ്രതിനിധീകരിച്ച് ചാൾസ് രാജകുമാരൻ പങ്കെടുത്തു.
2018 മുതൽ ദ്വീപിന്റെ ഗവർണർ ജനറലായിരുന്ന ഡാം സാന്ദ്ര മേസണെ (72) കഴിഞ്ഞ മാസം നടന്ന വോട്ടെടുപ്പിൽ രാജ്യത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. അവൾ ഇപ്പോൾ ബ്രിട്ടീഷ് രാജ്ഞിക്ക് പകരം രാഷ്ട്രത്തലവനായി. മണിക്കൂറുകളോളം നീണ്ടുനിന്ന ചടങ്ങിൽ പ്രധാനമന്ത്രി മിയ മോട്ടിലി ഉൾപ്പെടെയുള്ള പ്രമുഖർ പുതിയ പ്രസിഡന്റിന് മുന്നിൽ ബാർബഡോസിനോട് കൂറ് പ്രഖ്യാപിച്ചു. പോപ്പ് താരം റിഹാനയെ പ്രസിഡന്റ് മേസൺ ദേശീയ ഹീറോയായി പ്രഖ്യാപിച്ചു.