സംസ്ഥാനത്ത് കാട്ടാനകളുടെയും കടുവകളുടെയും എണ്ണത്തിൽ കുറവ്

 | 
elephent

കാലാവസ്ഥ മാറ്റം കാരണമാകാം സംസ്ഥാനത്ത് കാട്ടാനകളുടെയും  കടുവകളുടെയും എണ്ണത്തിൽ കുറവെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. കാലാവസ്ഥ മാറ്റം കാരണം മൃഗങ്ങൾ മറ്റു സംസ്ഥാനങ്ങളിലെ വനങ്ങളിൽ തുടരുകയാണ്. കഴിഞ്ഞ കടുവ സെൻസൻസ് എടുത്തപ്പോൾ കർണാടകയിൽ വെയിലായിരുന്നു. നിലവിൽ മഴയായയതിനാൽ കടുവകൾ കർണാടക വനമേഖലയിൽ തുടരുകയാകാമെന്നാണ് കരുതുന്നത്. മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വനമേഖലകളിൽ നിന്നും കാട്ടാനകളും നീങ്ങിയിട്ടുണ്ടാകാമെന്നും സംശയിക്കുന്നു. 

വിഷയത്തിൽ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് വനം മന്ത്രി  എ.കെ ശശീന്ദ്രൻ പറഞ്ഞു. മൃഗങ്ങളുടെ എണ്ണകുറവിന് മറ്റെന്തെങ്കിലും കാരണം ഉണ്ടോയെന്ന് വിശദമായി പരിശോധിക്കുമെന്നും വന്യജീവി സംരക്ഷണ നടപടികളിൽ പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും മന്ത്രി  പറഞ്ഞു.സെൻസസ് റിപ്പോർട്ടിൽ വിശദ പഠനത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വന്യമൃഗങ്ങളുടെ എണ്ണം വർധിച്ചതിനാൽ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നുവെന്ന വാദം തെറ്റാണെന്നും എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി.