ഡൽഹിയിൽ വിദ്യാർത്ഥിനിയെ അടിച്ചുകൊന്നു;25 കാരനായ യുവാവ് അറസ്റ്റിൽ
Jul 28, 2023, 18:04 IST
| ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥിനിയെ അടിച്ചുകൊന്നു. സൗത്ത് ഡല്‍ഹിയില്‍ മാല്‍വ്യ നഗറിലെ ഔറോബിന്ദോ കോളേജിന് സമീപമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് 25കാരിയായ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് .
കൊല്ലാന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡ് മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന 25 കാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.