പി.ടി.തോമസ് എന്ന നേതാവ് മരിച്ചത് താങ്കളറിഞ്ഞോ? സഞ്ജു സാംസണ് വിവാഹ വാര്‍ഷികാശംസ നേര്‍ന്ന ശശി തരൂരിന് പൊങ്കാല
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി.ടി.തോമസിന് സോഷ്യല്‍ മീഡിയ ആദരാഞ്ജലികള്‍ അര്‍പ്പിക്കുമ്പോള്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ് വിവാഹാശംസ നേര്‍ന്ന ശശി തരൂരിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊങ്കാല. പി.ടിയെ സ്മരിക്കുന്ന പോസ്റ്റിന് മുന്‍പായി സഞ്ജുവിന് ആശംസ നേര്‍ന്ന തരൂരിന് പ്രവര്‍ത്തകരുട രൂക്ഷ വിമര്‍ശനമാണ് ലഭിക്കുന്നത്. പി.ടി.തോമസ് എന്ന പ്രിയ നേതാവ് മരിച്ചത് താങ്കള്‍ അറിഞ്ഞോ, സമുന്നത് കോണ്‍ഗ്രസ് നേതാവിന് ആദരാഞ്ജലി നല്‍കാന്‍ ഇനി സാറിന് മരണ സര്‍ട്ടിഫിക്കറ്റ് പഠിക്കേണ്ടി വരും എന്നിങ്ങനെയാണ് തരൂരിന്റെ പോസ്റ്റിലെ കമന്റുകള്‍.
കോണ്‍ഗ്രസിന്റെ ത്രിവര്‍ണ്ണ പതാകയുടെ കീഴിലാണ് താങ്കള്‍ എംപിയായത്. തല മറന്ന് എണ്ണ തേക്കരുത്. ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കിലും അനവസരത്തിലുള്ള ഈ പോസ്റ്റ് ഒഴിവാക്കാമായിരുന്നുവെന്നാണ് മറ്റൊരു കമന്റ്. ഇത്രയും തരംതാഴരുത്, അറിവും വിവേകവും രണ്ടാണെന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് പോസ്റ്റ് എന്നിങ്ങനയെും വിമര്‍ശനങ്ങളുണ്ട്. സ്വന്തം പാര്‍ട്ടിയിലെ നേതാവിനെ ഈ സമയത്ത് വന്ന് തെറിവിളിക്കേണ്ടി വരുന്ന അവസ്ഥ കോണ്‍ഗ്രസുകാര്‍ക്ക് മാത്രമേ ഉണ്ടാകൂ എന്നും ഒരാള്‍ പരിതപിക്കുന്നുണ്ട്.