ഡീസൽ വാഹനങ്ങൾക്ക് വില കൂടും; നിധിൻ ഗഡ്കരി
Sep 12, 2023, 16:09 IST
| ഡീസൽ വാഹനങ്ങൾക്ക് പത്തു ശതമാനം മലിനീകരണ നികുതി ചുമത്താൻ ധനമന്ത്രാലയത്തോട് അഭ്യർത്ഥിക്കുമെന്ന് നിധിൻ ഗഡ്കരി. മലിനീകരണം തടയുന്നതിനും ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കാനുമാണ് ഈ ഒരു നടപടി. ഡീസൽ വാഹന നിർമാണ കമ്പനിയുടെ ഓഹരി മൂല്യം ഇടിഞ്ഞു. നിർദേശമടങ്ങിയ കത്ത് ഇന്ന് ധനമന്ത്രിക്ക് കൈമാറും.
വളരെ അപകടകരമായ ഒരു ഇന്ധനമാണ് ഡീസൽ എന്നും അതിന്റെ ഉപയോഗം കുറയ്ക്കാൻ ഓട്ടോമൊബൈൽ കമ്പനികൾ തന്നെ മുൻകൈ എടുക്കണമെന്നും നിധിൻ ഗഡ്കരി പറഞ്ഞു. ഡൽഹിയിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.