ദിലീപിന്റെ ജാമ്യാപേക്ഷ വീണ്ടും മാറ്റി; ആവശ്യപ്പെട്ടത് പ്രോസിക്യൂഷന്‍

 | 
Dileep

ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. ഇത്തവണ പ്രോസിക്യൂഷന്റെ ആവശ്യം അനുസരിച്ചാണ് ഹര്‍ജി മാറ്റിയത്. ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. ഹര്‍ജിയില്‍ വിശദമായ എതിര്‍ സത്യവാങ്മൂലം നല്‍കേണ്ടതിനാല്‍ കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. 

വെള്ളിയാഴ്ച വിശദമായ സത്യവാങ്മൂലം പ്രോസിക്യൂഷന്‍ സമര്‍പ്പിക്കും. ശേഖരിച്ച തെളിവുകളും ബാലചന്ദ്രകുമാറിന്റെ മൊഴികളും മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കിയേക്കുമെന്നാണ് വിവരം. പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ദിലീപ് ഉള്‍പ്പെടെ 6 പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ. 

ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത്താണെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി ഇന്ന പരിഗണിക്കും.