ദിലീപ് ഫോൺ തിങ്കളാഴ്ച കാലത്ത് കൈമാറണം: ഹൈക്കോടതി

 | 
Dileep
തിങ്കളാഴ്ച പത്ത് മണിക്ക് മുമ്പായി ഫോണുകള്‍ ദിലീപ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് മുന്നില്‍ ഹാജരാക്കണമെന്ന് ​ഹൈകോടതി. 
 തെളിവുകള്‍ നല്‍കാത്തതും ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോടതി പറഞ്ഞു. ദിലീപിന്റെ വാദങ്ങളെ പൂര്‍ണമായി തള്ളിയാണ് കോടതി ഈ തീരുമാനം അറിയിച്ചത്.  ദിലീപ്  സ്വന്തം നിലയില്‍ ഫോണുകള്‍ പരിശോധനക്ക് അയച്ചത് ശരിയായ നടപടി അല്ലെന്നും ഹൈക്കോടതി ആവര്‍ത്തിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ പ്രതികരണം.