റോബിൻ ബസ് ഉടമയ്ക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ ദിനേശ് മേനോൻ അന്തരിച്ചു

 | 
h

ഹൈക്കോടതി അഭിഭാഷകനായ ദിനേശ് മേനോൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. റോബിൻ ബസിന്റെ അന്തർ സംസ്ഥാന സർവീസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലേക്ക് പോകും വഴിയായിരുന്നു മരണം സംഭവിച്ചത്. 

17 മലയാള സിനിമകളിൽ ബാലതാരമായി ദിനേശ് മേനോൻ അഭിനയിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോൻ ചിത്രമായ ശേഷം കാഴ്ച്ചയിൽ പ്രധാന വേഷം കൈകാര്യം ചെയ്തു. വാടക വീട് എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള നാഷണൽ അവാർഡ്‌ ലഭിച്ചിട്ടുണ്ട്. വിടപറയും മുൻപേ, എയർ ഹോസ്റ്റസ് തുടങ്ങി നാലു സിനിമകളിൽ പ്രേംനസീറിന്റെ മകനായി വേഷം ഇട്ടു. സംസ്ക്കാരം വൈകിട്ട് 5ന് രവി പുരം ശ്മശാനത്തിൽ.