ബിജെപി റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് മദ്യവിതരണം; വീഡിയോ വൈറല്‍

 | 
BJP

ബിജെപി റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് മദ്യം വിതരണം ചെയ്യുന്ന വീഡിയോ വൈറല്‍. ബിജെപി എന്നെഴുതിയ തൊപ്പിയും ഷാളും ധരിച്ചവരാണ് മദ്യം ഒഴിച്ചു നല്‍കുന്നത്. നൂറുകണക്കിനാളുകള്‍ നിറഞ്ഞ പന്തലിലും പുറത്തുമായാണ് മദ്യവിതരണം നടക്കുന്നത്. കാവി ഷോളുകളും ബിജെപി പതാകകളുമായി ആളുകള്‍ മദ്യത്തിനായി തിക്കിത്തിരക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

വീഡിയോ യൂത്ത് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ ബി.വി.ശ്രീനിവാസ് ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു. സബ്കാ സാഥ് സബ്കാ വികാസ് എല്ലാവര്‍ക്കും മദ്യം എന്നാണ് ശ്രീനിവാസ് വീഡിയോയ്ക്ക് നല്‍കിയ അടിക്കുറിപ്പ്. പരിശുദ്ധമായ ഗംഗാ ജലം നല്‍കുമെന്ന നിലയില്‍ വാഗ്ദാനം ചെയ്ത ബിജെപി യുപിയിലെ തിരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയത പോരാ എന്ന് മനസ്സിലാക്കി ഇപ്പോള്‍ നല്‍കുന്നത് എന്താണെന്ന് ടി.സിദ്ദിഖ് തന്റെ പോസ്റ്റില്‍ കുറിച്ചിരിക്കുന്നു.

വീഡിയോ കാണാം