ഡിഎന്‍എ പരിശോധനാഫലം പൊസിറ്റീവ്; കുഞ്ഞ് അനുപമയുടേത് തന്നെ

 | 
Anupama

ആന്ധ്രാപ്രദേശില്‍ നിന്നെത്തിച്ചത് അനുപമയുടെയും അജിത്തിന്റെയും കുഞ്ഞ് തന്നെയെന്ന് സ്ഥിരീകരണം. ഡിഎന്‍എ പരിശോധനയില്‍ ഇക്കാര്യം വ്യക്തമായി. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലാണ് പരിശോധന നടത്തിയത്. മൂന്നു പേരുടെയും ഡിഎന്‍എ സാമ്പിളുകള്‍ ചേരുന്നതായി കണ്ടെത്തി. ഫലം സിഡബ്ല്യുസിക്ക് കൈമാറി. റിപ്പോര്‍ട്ട് ഇനി കോടതിയില്‍ സമര്‍പ്പിക്കും.

ഞായറാഴ്ച രാത്രിയാണ് കുഞ്ഞിനെ ആന്ധ്രാപ്രദേശില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. തിങ്കളാഴ്ച ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. രാവിലെ കുഞ്ഞിന്റെയും ഉച്ചയ്ക്ക് ശേഷം അനുപമയുടെയും അജിത്തിന്റെയും സാമ്പിളുകള്‍ ശേഖരിക്കുകയായിരുന്നു. അതേസമയം ഒരുമിച്ച് സാമ്പിളുകള്‍ ശേഖരിക്കാത്തത് പരിശോധനാഫലം അട്ടിമറിക്കാനാണെന്ന് സംശയിക്കുന്നതായി അനുപമ പറഞ്ഞിരുന്നു.

കുഞ്ഞിനെ കാണാന്‍ അനുപമ അനുമതി തേടിയെങ്കിലും നല്‍കിയിരുന്നില്ല. കുഞ്ഞിനെ കാണാന്‍ നിയമപരമായ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ അത് അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു.