കോളേജ് അധ്യാപകരില്‍ സാരി അടിച്ചേല്‍പ്പിക്കേണ്ട; സൗകര്യപ്രദമായ വസ്ത്രം ധരിക്കാമെന്ന് ഉത്തരവ്

 | 
Sari

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപികമാര്‍ സാരി ധരിച്ച് ജോലി ചെയ്യണമെന്ന് നിയമമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. അധ്യാപകരുടെ ഡ്രസ് കോഡ് സംബന്ധിച്ചാണ് ഉത്തരവിലൂടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തത വരുത്തിയിരിക്കുന്നത്. തൊഴില്‍ ചെയ്യാന്‍ സൗകര്യപ്രദമായതും മാന്യമായതുമായ ഏതു വസ്ത്രം ധരിച്ചും അധ്യാപകര്‍ക്ക് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാവുന്നതാണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ ചില ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ചില നിര്‍ബന്ധങ്ങളും നിബന്ധനകളും അടിച്ചേല്‍പ്പിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അധ്യാപികമാര്‍ സാരി ധരിച്ചു മാത്രമേ ജോലി ചെയ്യാവൂ എന്ന യാതൊരുവിധ നിയമവും നിലവിലില്ല.

order

ഈ കാര്യങ്ങള്‍ ഇതിനു മുമ്പും ആവര്‍ത്തിച്ച വ്യക്തമാക്കിയതാണെന്നിരിക്കെ കാലാനുസൃതമല്ലാത്ത പിടിവാശികള്‍ ചില സ്ഥാപനമേധാവികളും മാനേജ്മെന്റുകളും അടിച്ചേല്‍പ്പിക്കുന്നതായി അധ്യാപകര്‍ പരാതിപ്പെടുന്നുവെന്നും ഉത്തരവില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.