ഉമ്മന്‍ചാണ്ടിയെ മറയാക്കി പിന്നില്‍ നിന്ന് കളിക്കരുത്; ചെന്നിത്തലയ്‌ക്കെതിരെ തിരുവഞ്ചൂര്‍

 | 
Thiruvanchur
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയ രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയ രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഉമ്മന്‍ചാണ്ടിയെ മറയാക്കി പിന്നില്‍ നിന്ന് കളിക്കരുതെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. തീകെടുത്താന്‍ ശ്രമിക്കുമ്പോള്‍ പന്തംകുത്തി ആളിക്കത്തിക്കരുത്. പാര്‍ട്ടിയില്‍ പകയുടെ കാര്യമില്ല. പാര്‍ട്ടി ക്ഷീണത്തിലായ സാഹചര്യം മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. 

കോണ്‍ഗ്രസില്‍ നിലവില്‍ വന്ന പരിഷ്‌കാരങ്ങളില്‍ ചെന്നിത്തല തന്റെ അതൃപ്തി വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസം കോട്ടയം ഡിസിസി പ്രസിഡന്റ് ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ വെച്ചായിരുന്നു. താന്‍ പാര്‍ട്ടിയുടെ നാലണ മെമ്പര്‍ മാത്രമാണ്. പക്ഷേ ഉമ്മന്‍ചാണ്ടി അങ്ങനെയല്ലെന്നും സംഘടനാപരമായ കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച ചെയ്യേണ്ട ബാധ്യതയുണ്ടെന്നും ചെന്നിത്തല പറഞ്ഞിരുന്നു. 

മുതിര്‍ന്ന നേതാവായ ചെന്നിത്തലയുടെ വാക്കുകള്‍ പാര്‍ട്ടിയില്‍ വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. ചെന്നിത്തലയ്‌ക്കെതിരെ കെ.മുരളീധരനും രംഗത്തെത്തിയിരുന്നു.