സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ല; ആരോഗ്യമന്ത്രി

 | 
veena george minister


 
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയേ മതിയാകൂ. സമ്പൂര്‍ണ്ണ അടച്ചിടല്‍ ജനജീവിതത്തെ ബാധിക്കുമെന്നും ലോക്ക് ഡൗണ്‍ ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അവര്‍ പറഞ്ഞു.

വിദേശത്തു നിന്നെത്തുന്നവരുടെ ക്വാറന്റൈന്‍ മാനദണ്ഡം കേന്ദ്ര നിര്‍ദേശം അനുസരിച്ചാണ് മാറ്റിയത്. നിയന്ത്രണം കടുപ്പിച്ചത് ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനശേഷി കൂടുതലായതിനാലാണെന്നും അവര്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ സിഎഫ്എല്‍ടിസികള്‍ അടക്കം സജ്ജമാക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

വിദേശത്തു നിന്നെത്തുന്നവര്‍ക്ക് ഏഴു ദിവസം ക്വാറന്റൈന്‍ കഴിഞ്ഞ ദിവസം മുതല്‍ നിര്‍ബന്ധമാക്കിയിരുന്നു. ജനുവരി 11 മുതല്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് നിയന്ത്രണം ബാധകമാണ്.