മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടില്ല; അമ്മയ്‌ക്കൊപ്പം തിരുവനന്തപുരത്ത് കാണാമെന്ന് സ്വപ്ന

 | 
Swapna

മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടില്ലെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാമെന്നും അമ്മയ്‌ക്കൊപ്പം തിരുവനന്തതപുരത്ത് മാധ്യമങ്ങളെ കാണാമെന്നും അവര്‍ പറഞ്ഞു. കൊച്ചിയില്‍ അഭിഭാഷകനെ കാണാന്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം. നിലവില്‍ പ്രതികരിക്കാനുള്ള മാനസികാവസ്ഥയിലല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഭര്‍ത്താവിനും മകനുമൊപ്പമാണ് സ്വപ്ന കൊച്ചിയില്‍ അഭിഭാഷകനെ കാണാനെത്തിയത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് സ്വപ്‌ന ജയില്‍ മോചിതയായത്. കഴിഞ്ഞ ശനിയാഴ്ചയാണ് സ്വപ്‌ന ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.

കുറേ കാര്യങ്ങള്‍ പറയാനുണ്ടെന്ന് അമ്മ പ്രഭ സുരേഷ് പറഞ്ഞിരുന്നു. എല്ലാം പിന്നീട് പറയാമെന്നായിരുന്നു സ്വപ്‌ന പ്രതികരിച്ചത്. ബാലരാമപുരത്തെ വീട്ടിലേക്ക് പോയ സ്വപ്‌ന അവിടെ വെച്ച് മാധ്യമങ്ങളെ കാണുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് പിന്നീട് അമ്മ പ്രഭ പറഞ്ഞിരുന്നു.