സുപ്രീം കോടതിയേക്കാള്‍ ബ്രാഹ്‌മണ ക്വോട്ട സിപിഎമ്മിലില്ലേ? ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗത്തിന് പ്രതികരണവുമായി പോസ്റ്റ്
രാജ്യസഭാ ചര്‍ച്ചയില്‍ സുപ്രീം കോടതിയില്‍ ബ്രാഹ്‌മണ ക്വോട്ട നിലവിലുണ്ടെന്ന് വാദിച്ച സിപിഎം പ്രതിനിധി ജോണ്‍ ബ്രിട്ടാസിനോട് ചോദ്യങ്ങളുമായി ഫെയിസ്ബുക്ക് പോസ്റ്റ്. ബ്രിട്ടാസ് സുപ്രീം കോടതിയില്‍ ആരോപിക്കുന്ന ബ്രാഹ്‌മണിക്കല്‍ പാര്‍ട്ടിയാര്‍ക്കി സിപിഎമ്മില്‍ ശക്തമായി നിലവിലില്ലേ എന്ന ചോദ്യം ഉന്നയിച്ച് ദളിത് ആക്ടിവിസ്റ്റും കവിയും വെല്‍ഫെയര്‍ പാര്‍ട്ടി കോട്ടയം ജില്ലാ സെക്രട്ടറിയുമായ അനീഷ് പാറമ്പുഴയാണ് രംഗത്തെത്തിയിരിക്കുന്നത്. സാമൂഹിക വ്യവസ്ഥയില്‍ അധസ്ഥിതരായവര്‍ക്ക് മുന്നോട്ട് വരാനുള്ള അംബേദ്കറുടെ സ്വപ്ന പദ്ധതിയായ സമുദായ സംവരണത്തെ അട്ടിമറിക്കാന്‍ കൂട്ടുനിന്ന, സാമ്പത്തിക സംവരണം ആദ്യമായി രാജ്യത്ത് നടപ്പിലാക്കിയ പാര്‍ട്ടിയുടെ എം പി എന്ന നിലയില്‍ ഒരു ജാള്യതയും താങ്കള്‍ക്ക് തോന്നുന്നില്ലേയെന്ന് ബ്രിട്ടാസിനോട് അനീഷ് ചോദിക്കുന്നു.
ദേവസ്വം ബോര്‍ഡുകളില്‍ അബ്രാഹ്‌മണരെ ശാന്തി ആക്കി നിയമിക്കണമെന്ന് ഹൈക്കോടതി ഉത്തരവിനെ പോലും അവഗണിച്ചുകൊണ്ട് ഇപ്പോഴും ശബരിമലയില്‍ അബ്രാഹ്‌മണരുടെ അപേക്ഷ പോലും തള്ളിക്കളയുന്ന സര്‍ക്കുലറില്‍ മലയാളി ബ്രാഹ്‌മണന്‍ എന്ന് നിബന്ധന ഒരു പട്ടികജാതിക്കാരന്‍ മന്ത്രിയെ കൊണ്ട് എഴുതി വയ്പ്പിക്കുന്ന താങ്കളുടെ പാര്‍ട്ടി എന്ത് സാമുഹ്യ നീതിയെ കുറിച്ചാണ് പറയുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ താങ്കള്‍ ഇരിക്കുന്ന രാജ്യസഭ സീറ്റില്‍ ഒരു ആദിവാസി ഇതുവരെ രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ഒരു ചീഫ് സെക്രട്ടറി പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് ഉണ്ടായിട്ടില്ല. ഒരു പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ഉണ്ടായിട്ടില്ല. എന്തിന് ഒരു വൈസ് ചാന്‍സലര്‍ ഉണ്ടായിട്ടില്ല. പട്ടികജാതിക്കാരനായ രണ്ടാമതൊരു മന്ത്രിയെ നിങ്ങള്‍ ഒരിക്കല്‍ പോലും തിരഞ്ഞെടുത്തിട്ടില്ല.
മഹാഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നു എന്ന് കൊട്ടിഘോഷിക്കുന്ന ഇത്തവണ പോലും നിങ്ങള്‍ സംവരണ സീറ്റിന് പുറത്ത് ഒരു ദളിതനെ /ആദിവാസിയെ മത്സരിച്ചിട്ടില്ല. 21 വയസുകാരിയെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആക്കി എന്ന് കൊട്ടിഘോഷിക്കുന്ന നിങ്ങള്‍ ഇതുവരെയും ഒരു കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് പട്ടികജാതിക്കാരെയും ആദിവാസിയും പരിഗണിച്ചിട്ടില്ലെന്നും അനീഷ് പറയുന്നു.
പോസ്റ്റ് വായിക്കാം
മിസ്റ്റര്‍ John Brittas MP. നിങ്ങളെ പോലെ ഒരു സി പി എം MP യെ കൊണ്ട് പാര്‍ലമെന്റില്‍ ഇങ്ങനെ ജാതി തിരിച്ചുള്ള കണക്ക് പറയിപ്പിച്ചു എന്നത് തന്നെയാണ്
നിങ്ങളുടെ പൂര്‍വ്വികര്‍ കോട്ടിട്ട ബൂര്‍ഷ്വാ എന്ന് ആക്ഷേപിച്ച ബാബാ സാഹിബ് ഡോ: ബി.ആര്‍ അംബേദ്കര്‍ ചിന്തയുടെ പ്രസക്തി. പിന്നെ ഇത് പാര്‍ലമെന്റില്‍ പറയുന്ന ആദ്യ നേതാവൊന്നുമല്ല താങ്കള്‍ കേട്ടോ പതിറ്റാണ്ടുകളായി പല ദലിത് രാഷ്ട്രീയക്കാരും ആവര്‍ത്തിച്ച് മുന പോയ ഒരു ചോദ്യമാണിത്.
താങ്കളുടെ ഈ ചോദ്യത്തിനെ എല്ലാ ആദരവും നല്‍കിക്കൊണ്ട് ചില കാര്യങ്ങള്‍ തിരിച്ച് ചോദിക്കട്ടെ?
ജാതിയില്‍ അതിഷ്ഠിതമായ ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയില്‍ അധസ്ഥിതരായവര്‍ക്ക് മുന്നോട്ട് വരാനുള്ള അംബേദ്കറുടെ സ്വപ്ന പദ്ധതിയായ സമുദായ സംവരണത്തെ അട്ടിമറിക്കാന്‍ കൂട്ടുനിന്ന, സാമ്പത്തിക സംവരണം ആദ്യമായി രാജ്യത്ത് നടപ്പിലാക്കിയ പാര്‍ട്ടിയുടെ എം പി എന്ന നിലയില്‍ ഒരു ജാള്യതയും താങ്കള്‍ക്ക് തോന്നുന്നില്ലേ?
ബ്രാഹ്‌മണ ക്വോട്ടായുടെ കാര്യം ദേവസ്വം ബോര്‍ഡുകളില്‍ അബ്രാഹ്‌മണരെ ശാന്തി ആക്കി നിയമിക്കണമെന്ന് ഹൈക്കോടതി ഉത്തരവിനെ പോലും അവഗണിച്ചുകൊണ്ട് ഇപ്പോഴും ശബരിമലയില്‍ അബ്രാഹ്‌മണരുടെ അപേക്ഷ പോലും തള്ളിക്കളയുന്ന സര്‍ക്കുലറില്‍ മലയാളി ബ്രാഹ്‌മണന്‍ എന്ന് നിബന്ധന ഒരു പട്ടികജാതിക്കാരന്‍ മന്ത്രിയെ കൊണ്ട് എഴുതി വയ്പ്പിക്കുന്ന താങ്കളുടെ പാര്‍ട്ടി എന്ത് സാമുഹ്യ നീതിയെ കുറിച്ചാണ് മിസ്റ്റര്‍ MP പറയുന്നത്.
കേരളത്തിന്റെ ചരിത്രത്തില്‍ താങ്കള്‍ ഇരിക്കുന്ന രാജ്യസഭ സീറ്റില്‍ ഒരു ആദിവാസി ഇതുവരെ രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല.
ഒരു ചീഫ് സെക്രട്ടറി പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് ഉണ്ടായിട്ടില്ല. ഒരു പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ഉണ്ടായിട്ടില്ല. എന്തിന് ഒരു വൈസ് ചാന്‍സിലര്‍ ഉണ്ടായിട്ടില്ല. പട്ടികജാതിക്കാരനായ രണ്ടാമതൊരു മന്ത്രിയെ നിങ്ങള്‍ ഒരിക്കല്‍ പോലും തിരഞ്ഞെടുത്തിട്ടില്ല. മഹാഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നു എന്ന് കൊട്ടിഘോഷിക്കുന്ന ഇത്തവണ പോലും നിങ്ങള്‍ സംവരണ സീറ്റിന് പുറത്ത് ഒരു ദളിതനെ /ആദിവാസിയെ മത്സരിച്ചിട്ടില്ല മിസ്റ്റര്‍ MP . 21 വയസുകാരിയെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആക്കി എന്ന് കൊട്ടിഘോഷിക്കുന്ന നിങ്ങള്‍ ഇതുവരെയും ഒരു കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് പട്ടികജാതിക്കാരെയും ആദിവാസിയും പരിഗണിച്ചിട്ടില്ല.
എന്തിന് നിങ്ങളുടെ പോളിറ്റ് ബ്യൂറോയില്‍ ഒരു ദലിതന്‍ ഇല്ല. കേരളത്തിലെ നിങ്ങളുടെ സി പി ഐ എം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരില്‍ ഒരു ദലിതനോ ആദിവാസിയോ ഇല്ല .താങ്കള്‍ സര്‍വ്വാധിപതി ആയിരിക്കുന്ന കൈരളി TV യില്‍ എത്ര ദലിതര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശാഭിമാനിയില്‍ എത്ര ദലിതര്‍ ഉണ്ട്?
പതിനാല് ജില്ലാ സമ്മേളനങ്ങള്‍ കഴിയുമ്പോള്‍ ഒരു ജില്ലാ സെക്രട്ടറി ദലിത് വിഭാഗക്കാരന്‍ കാണുമോ?
ഇങ്ങനെ ചോദിക്കാന്‍ തുടങ്ങിയാല്‍ മാധ്യമത്തിന്റെ മുഴുവന്‍ പേജും പ്രിന്റ് ചെയ്താല്‍ തികയാത്ത അത്രയും ചോദ്യങ്ങള്‍ ഉണ്ട്.
ഇതിനെല്ലാം ഉത്തരം താങ്കള്‍ തന്നെ പറഞ്ഞ ബ്രാഹ്‌മണിക്കല്‍ പാര്‍ട്ടിയര്‍ക്കി തന്നെയാണ് അത് സുപ്രീം കോടതിയെക്കള്‍ താങ്കളുടെ പാര്‍ട്ടിയില്‍ ഉണ്ട്. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പ്രതിനിധി ആകുന്ന താങ്കള്‍ ഈ ചോദ്യം അവിടെ ചോദിക്കണം (വിദൂര സാദ്ധ്യത പോലും ഇല്ല എന്നറിയാം)