സ്വർണം വാങ്ങരുത്. പെട്രോൾ, ഡീസൽ ഉപഭോഗം കുറയ്ക്കുക; പ്രധാനമന്ത്രി

'വർക്ക് ഫ്രം ഹോം' പുനഃസ്ഥാപിക്കണമെന്നും നിർദ്ദേശം
 | 
modi

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്ത് കടുത്ത സാമ്പത്തിക അച്ചടക്ക നടപടികൾക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പെട്രോൾ, ഡീസൽ ഉപഭോഗം കുറയ്ക്കുക, വിദേശയാത്രകൾ ഒഴിവാക്കുക, സ്വർണ ഉപഭോഗം താൽക്കാലികമായി നിയന്ത്രിക്കുക തുടങ്ങി നിർദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്. ഇതിൽ ഉദ്യോഗസ്ഥർക്ക് 'വർക്ക് ഫ്രം ഹോം' പുനഃസ്ഥാപിക്കാമെന്ന നിർദേശത്തെ വലിയ ആവേശത്തോടെയാണ് രാജ്യത്തെ ജീവനക്കാർ സ്വീകരിച്ചിരിക്കുന്നത്.

ഹൈദരാബാദിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ ഈ നിർണായക ആഹ്വാനം. ഇന്ത്യ ഉപയോഗിക്കുന്ന ക്രൂഡ് ഓയിലിന്റെ 88 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തിൽ, ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ കണക്കിലെടുത്ത് പൗരന്മാർക്ക് ഇതൊരു 'ദേശീയ കടമ'യാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.