ദു:ഖം അനുഭവിക്കുന്നവരുടെ മുന്നിലേക്ക് ഔചിത്യമില്ലാത്ത ചോദ്യവുമായി പോകരുത്, മാധ്യമങ്ങൾ കരുതലോടെ പ്രവർത്തിക്കണം; മുഖ്യമന്ത്രി ​​​​​​​

 | 
pinarayi

കൊല്ലത്ത് തട്ടികൊണ്ടുപോയ ആറുവയസുകാരിയായ അഭിഗേൽ സാറാ റെജിയെ കണ്ടെത്തിയതിൽ ആശ്വാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ മാധ്യമങ്ങൾ കരുതലോടെ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുപോലെ തന്നെ വല്ലാത്ത ദുഃഖം അനുഭവിക്കുന്നവരുടെ മുന്നിലേക്ക് ഔചിത്യമില്ലാത്ത ചോദ്യവുമായി പോകരുത്. മാധ്യമങ്ങൾ അന്വേഷണ പുരോഗതി ജനങ്ങളിൽ എത്തിക്കുമ്പോൾ കുറ്റവാളികൾക്ക് സഹായമാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്ത്രീകൾക്കും, കുട്ടികൾക്കും നേരെ അതിക്രമം കാട്ടുന്നവർക്ക് എതിരെ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ല എന്നും മുഖ്യമന്ത്രി ആവർത്തിച്ച് പറഞ്ഞു.