ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് അന്തരിച്ചു

 | 
hhhhhh

മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയായിരുന്ന ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് (73) അന്തരിച്ചു. ഇന്ന് പുലർച്ചെ എറണാകുളം ലിസി ആശുപത്രിയിലാണ് അന്ത്യം. 

2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. ഗുജറാത്ത് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ക്രിസ്റ്റി ഫെർണാണ്ടസ് കെഎസ്ഐഡിസി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിൽ നഗര വികസന വകുപ്പ്, ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. . നിലവിൽ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ചെയർമാനാണ്.