ഗുണ്ടാത്തലവന്റെ വിവാഹ വാര്‍ഷികത്തിന് ലഹരി മരുന്ന് പാര്‍ട്ടി; കിര്‍മാണി മനോജ് ഉള്‍പ്പെടെ16 പേര്‍ പിടിയില്‍

 | 
Kirmani Manoj

ലഹരി മരുന്ന് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ടി.പി. വധക്കേത് പ്രതി കിര്‍മാണി മനോജ് അടക്കം 16 പേര്‍ കസ്റ്റഡിയില്‍. വയനാട് പടിഞ്ഞാറത്തറയിലെ റിസോര്‍ട്ടില്‍ നടന്ന പാര്‍ട്ടിക്കിടെ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കമ്പളക്കാട് മുഹ്സിന്‍ എന്ന ഗുണ്ടാനേതാവിന്റെ വിവാഹ വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പാര്‍ട്ടി.

ലഹരി മരുന്ന് ഉപയോഗം നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എംഡിഎംഎ, കഞ്ചാവ് തുടങ്ങിയവ സംഘത്തില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയായിരുന്നു പാര്‍ട്ടി നടന്നത്. വയനാട് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തിയത്.

പ്രതികളെ പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഗോവ കേന്ദ്രീകരിച്ചാണ് കമ്പളക്കാടി മുഹ്‌സിന്റെ പ്രവര്‍ത്തനമെന്ന് പോലീസ് അറിയിച്ചു.