നിയമലംഘനങ്ങളില്‍ പിഴയൊടുക്കാന്‍ തയ്യാര്‍; കോടതിയെ അറിയിച്ച് ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍

നിയമലംഘനങ്ങളില് പിഴയൊടുക്കാന് തയ്യാറാണെന്ന് കോടതിയെ അറിയിച്ച് ഇ ബുള് ജെറ്റ് സഹോദരന്മാര്.
 | 
നിയമലംഘനങ്ങളില്‍ പിഴയൊടുക്കാന്‍ തയ്യാര്‍; കോടതിയെ അറിയിച്ച് ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍

കണ്ണൂര്‍: നിയമലംഘനങ്ങളില്‍ പിഴയൊടുക്കാന്‍ തയ്യാറാണെന്ന് കോടതിയെ അറിയിച്ച് ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍. കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് പിഴയടയ്ക്കാന്‍ സമ്മതമാണെന്ന് ഇവര്‍ അറിയിച്ചത്. ജാമ്യാപേക്ഷ ഓഗസ്റ്റ് 12ന് കോടതി പരിഗണിക്കും. ജാമ്യമില്ലാ വകുപ്പുകള്‍ അനുസരിച്ച് അറസ്റ്റിലായ ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

ഇ ബുള്‍ ജെറ്റ് എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന സഹോദരന്‍മാരായ എബിന്‍, ലിബിന്‍ എന്നിവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ഉള്‍പ്പെടെയുള്ള കേസുകളാണ് എടുത്തിരിക്കുന്നത്.

മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ വധഭീഷണി മുഴക്കിയതിന് ഐ.പി.സി. 506, ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചതിന് ഐ.പി.സി. 341, അതിക്രമിച്ചുകയറിയതിന് ഐ.പി.സി. 448 എന്നീ വകുപ്പുകള്‍ പ്രകാരവും സാംക്രമികരോഗനിയന്ത്രണ നിയമപ്രകാരവും ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.