കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഇ പി ജയരാജൻ

 | 
e p jayarajan

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. പിണറായി സർക്കാരിന് കീഴിൽ സംസ്ഥാനം നേടിയത് വലിയ പുരോഗതി. ഈ പുരോഗതിയെ യുഡിഎഫും ബിജെപിയും ഭയക്കുന്നു. കേന്ദ്ര സർക്കാരിൻ്റെ അധികാരം ഉപയോഗിച്ച് സംസ്ഥാന വികസനം തടയാൻ ബിജെപി ശ്രമിക്കുമ്പോൾ, വികസനത്തിന് തുരങ്കം വയ്ക്കുന്ന സമീപനമാണ് യുഡിഎഫിനെന്നും ഇ.പി ജയരാജൻ പറഞ്ഞു. കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ രാജ്ഭവനു മുന്നിൽ ഇടതുമുന്നണി ജനപ്രതിനിധികൾ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി ജയരാജൻ.

സർക്കാരിന്റെ വികസന പരിപാടിയിൽ യുഡിഎഫ് പങ്കെടുക്കുന്നില്ലെന്നും നാടിൻറെ വികസനത്തിൽ യുഡിഎഫിന് ഒരു പങ്കുമില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. കോവിഡ് കാലത്ത് യുഡിഎഫ് നോക്കുകുത്തികളായി നിന്നു എന്ന് അദ്ദേഹം വിമർശിച്ചു. നിയമസഭ പാസാക്കിയ ബില്ലുകൾ 
എന്തുകൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിക്കില്ലെന്നും ഇതിനു പിന്നിൽ കേന്ദ്രനീക്കമാണെന്നും അദ്ദേഹം പറഞ്ഞു.