തൃശ്ശൂരിൽ മത്സരിക്കാൻ സുരേഷ്‌ഗോപിക്ക് ഇഡി കളമൊരുക്കുന്നു ; വിമർശനവുമായി എം വി ഗോവിന്ദൻ

 | 
mv

കരുവന്നൂർ വിഷയത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തൃശ്ശൂരിൽ മത്സരിക്കാൻ സുരേഷ്‌ഗോപിക്ക് ഇഡി വഴിയൊരുക്കുന്നുവെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. 

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും പാർട്ടിക്കുമെതിരെ വലിയ രീതിയിലുള്ള കടന്നാക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും പാർട്ടി നേതാക്കളെ തുറുങ്കിലടയ്ക്കാൻ ബോധപൂർവമായ ശ്രമങ്ങളുമാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നും എം വി ഗോവിന്ദൻ പറഞ്ഞു. തൃശ്ശൂരില്‍ സുരേഷ് ഗോപി മത്സരിക്കുന്നതിന് വേണ്ടിയുള്ള കളമൊരുക്കി നാളെ പദയാത്ര നടത്തുകയാണ് ബിജെപി. ഒരു ബാങ്കില്‍നിന്ന് മറ്റൊരു ബാങ്കിലേക്കാണ് പദയാത്രയെന്നും എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.