എടാ, എടീ വിളി വേണ്ട; പോലീസ് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതി

 | 
High Court
പോലീസ് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതി

പോലീസ് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതി. പൊതുജനങ്ങളോട് ഇടപഴകുമ്പോള്‍ പോലീസ് ഇക്കാര്യം ശ്രദ്ധിക്കണമെന്നും വിഷയത്തില്‍ ഡിജിപി സര്‍ക്കുലര്‍ ഇറക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. തൃശൂര്‍ ചേര്‍പ്പ് പോലീസ് സ്‌റ്റേഷനിലെ പോലീസ് അതിക്രമക്കേസ് പരിഗണിക്കുന്നതിനിടെയാണ് പരാമര്‍ശം. 

സംസ്ഥാനത്ത് പോലീസിന്റെ പെരുമാറ്റത്തില്‍ നിരവധി ആരോപണങ്ങള്‍ അടുത്തിടെ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മൂന്നു വയസുള്ള കുട്ടിയെ വാഹന പരിശോധനയ്ക്കിടെ പോലീസ് കാറിനുള്ളില്‍ പൂട്ടിയിട്ട സംഭവം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. 

നോക്കുകൂലി വിഷയത്തിലും കോടതി ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നോക്കൂകൂലി സമ്പ്രദായം കേരളത്തിന് ഭൂഷണമല്ലെന്നും അത് നിര്‍ത്തലാക്കണമെന്നും കോടതി പറഞ്ഞു. കേരളത്തിന് എതിരായ പ്രചാരണത്തിന് നോക്കുകൂലി കാരണമാകുന്നുണ്ട്. ചുമട്ടുതൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നിയമപരമായി പരിഹരിക്കണം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. .