'എഫക്റ്റ് ഓഫ് സൈക്ലോൺ മിഷോങ്'; ഭീകരത വ്യക്തമാക്കി നടൻ റഹ്മാൻ

 | 
rahman

മിഷോങ് ചുഴലിക്കാറ്റിന്റെ ഭാഗമായി ചെന്നൈയിൽ കനത്ത മഴ തുടരുകയാണ്. ചുഴലിക്കാറ്റിന്റെ ഭീകരത വ്യക്തമാക്കുന്ന ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടൻ റഹ്മാൻ. സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയാണ് റഹ്മാൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്.

ഫ്ലാറ്റിനു താഴെ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകൾ വെള്ളത്തിൽ ഒലിച്ചു പോകുന്നതാണ് വീഡിയോയിൽ ഉള്ളത്. എഫക്റ്റ് ഓഫ് സൈക്ലോൺ മിഷോങ് എന്നും ചെന്നൈ ചുഴലിക്കാറ്റ് ഇന്ന് എന്നും അദ്ദേഹം വീഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്. താരവും കുടുംബവും സുരക്ഷിതമാണോ എന്നും അന്വേഷിച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്.

ചെന്നൈയിൽ ഇന്ന് വൈകിട്ട് വരെ ശക്തമായ മഴ തുടരും. നാല് മണിയോടെ മിഷോങ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുകയും നാളെ പുലർച്ചെ കര തൊടുകയും ചെയ്യും. ജനങ്ങളോട് അടിയന്തരാവശ്യത്തിനൊഴികെ വീടിന്‌ പുറത്തിറങ്ങരുതെന്ന് കർശന നിർദേശം നൽകിയിരിക്കുകയാണ് അധികൃതർ.