എട്ട് സാമ്പിളുകൾ നെഗറ്റീവ്; നിപയിൽ നേരിയ ആശ്വാസം

 | 
Nipah

പുണെ നാഷണൽ വൈറോളജി ലാബിലേക്ക് അയച്ച  എട്ടുപേരുടെ സാംപിളുകൾ നിപ വൈറസ് ഇല്ല . എട്ടു പേരുടെ മൂന്ന് വീതം സാംപിളുകളാണ് വൈറോളജി ലാബിലേക്ക് അയച്ചത്. മൂന്നും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളും  ആരോഗ്യപ്രവർത്തകരും ആണ്  ഈ എട്ടുപേരിൽ ഉള്ളത്. വളരെ അടുത്ത സമ്പർക്കമുള്ളവർക്ക് നെഗറ്റീവായത് ആശ്വാസകരമാണെന്ന് മന്ത്രി പറഞ്ഞു.

മരിച്ച മുഹമ്മദ് ഹാഷിമിന്റെ സമ്പർക്കപ്പട്ടികയിൽ 251 പേർ ഉൾപ്പെട്ടതായി മന്ത്രി വീണാ ജോർജ് നേരത്തെ പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു. സമ്പർക്കപ്പട്ടികയിലുള്ളവരിൽ 129 പേർ ആരോഗ്യപ്രവർത്തകരാണ്. 38 പേർ ഐസൊലേഷൻ വാർഡിലാണ്. ഉയർന്ന സാധ്യതയുള്ള 54 പേരാണുള്ളത്.