ബിറ്റ്കോയിനെ നിയമപരമായി അംഗീകരിക്കുന്ന ആദ്യ രാജ്യമായി എൽ സാൽവഡോർ

 | 
el salvador

ബിറ്റ്കോയിനെ നിയമപരമായി  അംഗീകരിക്കുന്ന ആദ്യ രാജ്യമായി എൽ സാൽവഡോർ മാറി. രാജ്യത്തെ ഇടപാടുകൾക്ക് ഇനി അമേരിക്കൻ ഡോളറിനൊപ്പം ബിറ്റ്കോയിനും ഉപയോ​ഗിക്കാം. ക്രിപ്‌റ്റോകറൻസിയുടെ ഉപയോ​ഗത്തേയും അപകടങ്ങളെയും കുറിച്ച് രാജ്യവും ലോകവും ചർച്ചചെയ്യുന്ന അവസരത്തിലാണ് എൽ സാൽവഡോറിന്റെ ഈ തീരുമാനം. 

ഇനിമുതൽ  ഡിജിറ്റൽ നാണയങ്ങൾ പേയ്‌മെന്റായി സ്വീകരിക്കാൻ കഴിയുന്നിടത്ത് ബിറ്റ്കോയിൻ നൽകാൻ കഴിയും. ഓരോ പൗരനും ബിറ്റ്കോയിനിൽ 30 ഡോളർ നൽകുന്ന സർക്കാരിന്റെ പുതിയ ഡിജിറ്റൽ വാലറ്റ് ആപ്പ് ദശലക്ഷക്കണക്കിന് ആളുകൾ ഡൗൺലോഡ് ചെയ്യുമെന്നാണ് പ്രതീക്ഷ. 

കഴിഞ്ഞ വർഷം ബിറ്റ്കോയിന്റെ മൂല്യം കുത്തനെ ഉയരുകയും താഴുകയും ചെയ്തിരുന്നു. 2020 സെപ്റ്റംബറിൽ ഒരു നാണയത്തിന് ഏകദേശം 10,000 ഡോളറിൽ നിന്ന് 2021 ഏപ്രിലിൽ 63,000 ഡോളറിലെത്തി, ഈ വർഷം ജൂലൈയിൽ ഇത് 30,000 ഡോളറായി കുറഞ്ഞു. കഴിഞ്ഞ ആഴ്ചകളിൽ ബിറ്റ്കോയിന്റെ മൂല്യം 51,000 ഡോളറായി ഉയർന്നിട്ടുണ്ട്. സാമ്പത്തിക വിദഗ്ധർ ഇതിനെ  എൽ സാൽവഡോർ വാർത്തയുമായി ചേർത്താണ് നിരീക്ഷിക്കുന്നത്. 

സെൻട്രൽ അമേരിക്കൻ യൂണിവേഴ്സിറ്റി (UCA) നടത്തിയ ഒരു സർവേയിൽ പങ്കെടുത്ത 1281 പേരിൽ 4.8% പേർക്ക് മാത്രമാണ് ബിറ്റ്കോയിൻ എന്താണെന്നും അത് എങ്ങനെ ഉപയോഗിച്ചെന്നും മനസ്സിലായത്. ഇതാണ് ക്രിപറ്റോ കറൻസി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും. 
സർവേയിൽ പങ്കെടുത്ത 68% ത്തിലധികം പേരും ക്രിപ്‌റ്റോകറൻസി നിയമപരമായ ടെൻഡറായി ഉപയോഗിക്കുന്നതിൽ വിയോജിക്കുന്നു.

ഡോളർ ബിറ്റ്കോയിനാക്കി മാറ്റുന്നതിനായി 200 ലധികം പുതിയ ക്യാഷ് മെഷീനുകൾ രാജ്യത്തുടനീളം സ്ഥാപിച്ചിട്ടുണ്ട്. തലസ്ഥാനമായ സാൻ സാൽവഡോറിലെ സമീപകാല പ്രതിഷേധങ്ങൾ പൗരന്മാർക്കിടയിൽ ആത്മവിശ്വാസക്കുവും ഉണ്ടാക്കിയിട്ടുണ്ട്.