ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാനെ ആന കുത്തിക്കൊന്നു

 | 
by


ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാനെ ആന കുത്തിക്കൊന്നു. കൊമ്പൻ ചന്ദ്രശേഖരൻ എന്ന ആനയാണ് രണ്ടാം പാപ്പാനായ എ ആർ രതീഷിനെ കുത്തിക്കൊന്നത്. രതീഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ആനക്കോട്ടയിലെ ഒറ്റക്കൊമ്പൻ എന്ന വിശേഷണമുള്ള ആനയാണ് ചന്ദ്രശേഖരൻ.  25 വർഷമായി പുറത്തിറക്കാതിരുന്ന ഒറ്റക്കൊമ്പൻ ചന്ദ്രശേഖരനെ അടുത്തിടെയാണ് എഴുന്നള്ളിച്ച് തുടങ്ങിയത്. നേരത്തെയും ആക്രമണവാസനയുള്ളതിനാലാണ് ആനയെ ആനക്കോട്ടയിൽ നിന്ന് പുറത്തിറക്കാതിരുന്നത്.