ക്ഷേമ പദ്ധതികൾക്ക് ഊന്നൽ; പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ആനുകൂല്യങ്ങൾ വാരിക്കോരി
ക്ഷേമപദ്ധതികളിൽ ഊന്നി രണ്ടാം പിണറായി സർക്കാറിന്റെ അവസാന ബജറ്റ്. ബിരുദതലം വരെ പഠനം സൗജന്യമാക്കുമെന്ന പ്രഖ്യാപിച്ച സർക്കാർ സംസ്ഥാനത്തെ കുട്ടികൾ മുതൽ വയോധികർ വരെയുള്ളവരെ സ്വാധീനിക്കുന്ന തലത്തിൽ വിവിധ ഇൻഷൂറൻസ് പദ്ധതികളും പ്രഖ്യാപിച്ചു. സ്കൂൾ വിദ്യാർഥികൾക്ക് അപകട ഇൻഷൂറൻസ് സർക്കാർ പ്രഖ്യാപിച്ച സർക്കാർ ഹരിത കർമ്മസേനാംഗങ്ങൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ, പൊതുമേഖല-സഹകരണ മേഖല ജീവനക്കാർ പെൻഷൻകാർ എന്നിവർക്കെല്ലാം പ്രത്യേക ഇൻഷൂറൻസ് പ്രഖ്യാപിച്ച്. കാരുണ്യ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്തവർക്കായി ഇൻഷൂറൻസ് പദ്ധതിയും പ്രഖ്യാപിച്ചു. ആശ, അങ്കണവാടി, ലൈബ്രറേിയൻമാർ എന്നിവരുടെ വേതനം വർധിപ്പിച്ച സർക്കാർ പത്രപ്രവർത്തക പെൻഷനും കൂട്ടി.
വിഴിഞ്ഞം തുറമുഖ വികസനത്തിന് 1000 കോടി രൂപയും എംസി റോഡ് വികസനത്തിന് 5917 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പുതിയ ഐടി നയം ഉടൻ പ്രഖ്യാപിക്കും ഡിഗ്രിതലം വരെ സൗജന്യ വിദ്യാഭ്യാസം എന്ന വലിയ പ്രഖ്യാപനവും ബജറ്റിൽ ഉണ്ട്. വയോജന ക്ഷേമത്തിന് എൽഡേർലി ബജറ്റും പ്രഖ്യാപിച്ചു. ക്ഷേമപെൻഷൻ വിതരണത്തിന് 145000 കോടി രൂപയും ആശാ – അങ്കണവാടി ജീവനക്കാരുടെ പ്രതിമാസ വരുമാനത്തിൽ 1000 രൂപയുടെ വർധനയും ബജറ്റിൽ പ്രഖ്യാപിച്ചു.
കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്നും നികുതി വരുമാനം വെട്ടിക്കുറക്കുകയാണെന്നും ബജറ്റിൽ വിമർശനം ഉയർന്നു. കടുത്ത അവഗണനിക്കിടെയും കേരളം വളർന്നുവെന്നും ധനമന്ത്രി പറഞ്ഞു. ആശ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും ശമ്പള പരിഷ്കരണവും ബജറ്റിൽ പ്രഖ്യാപിച്ചു. പിണറായി വിജയൻ സർക്കാരിന്റെ പന്ത്രണ്ടാമത്തെയും മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ആറാമത്തെയും ബജറ്റ് അവതരണത്തിലാണ് പ്രഖ്യാപനം.
‘‘തിരുവനന്തപുരത്ത് വിഎസ് സെന്ററിന് 20 കോടി. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം കൂട്ടി. വികസന ഫണ്ട് 10189 കോടി രൂപ. ലൈഫിൽ നിർമിച്ച വീടുകളുടെ എണ്ണം 5.25 ലക്ഷം കടന്നു. റാപ്പിഡ് റെയിൽ പ്രാരംഭ പ്രവർത്തനത്തിന് 100 കോടി. പ്രതിരോധ ഗവേഷണ ഹബിന് 50 കോടി. അമേരിക്കയെക്കാൾ കുറഞ്ഞ ശിശു മരണ നിരക്ക് കേരളത്തിൽ. വോട്ട് ചോരി മാത്രമല്ല, നോട്ട് ചോരിയുമുണ്ട്’’ – ധനമന്ത്രി പറഞ്ഞു.
‘‘എംസി റോഡ് വികസനത്തിന് 5917 കോടി രൂപ. തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള എം.സി റോഡ് 24 മീറ്റര്‍ വീതിയില്‍ നാലുവരിയായി പുനര്‍നിര്‍മിക്കും. ഗതാഗതക്കുരുക്കു മാറ്റുന്നതിനായി ബൈപ്പാസ് നിര്‍മിക്കുകയും ജംഗ്ഷനുകള്‍ വികസിപ്പിക്കുകയും ചെയ്യും. ആദ്യഘട്ടമെന്നും കിഫ്ബി വഴി 5217 കോടി രൂപ വകയിരുത്തി. കിളിമാനൂര്‍, നിലമേല്‍, ചടയമംഗലം, ആയൂര്‍, പന്തളം, ചെങ്ങന്നൂര്‍ എന്നീ ബൈപ്പാസുകളുടെ നിര്‍മാണവും വിവിധ ജംഗ്ഷനുകളുടെ വികസനവും ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കും. കൊട്ടാരക്കര ബൈപ്പാസ് നിര്‍മ്മാണത്തിനായി 110.36 കോടി രൂപയുടെ സാമ്പത്തിക അനുമതി ഇതിനോടകം നല്‍കിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്’’ – മന്ത്രി വ്യക്തമാക്കി.
‘‘കാൻസർ – എയ്ഡ്സ് രോഗികൾക്ക് 2000 രൂപ സഹായം. ഓട്ടോത്തൊഴിലാളികൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ്. മെഡിസെപ് 2.0 ഫെബ്രുവരി മുതൽ. 1 മുതൽ പ്ലസ്ടു വരെയുള്ള സ്കൂൾ വിദ്യാർഥികൾക്ക് അപകട ഇൻഷുറൻസ്. ഇതിനായി 15 കോടി രൂപ മാറ്റിവച്ചു. തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി രൂപ അധിക വിഹിതം. മൺപാത്ര നിർമാണ മേഖലയ്ക്ക് ഒരു കോടി. യുവജന ക്ലബുകൾക്ക് 10,000 രൂപ സഹായം. കേര പദ്ധതിക്ക് 100 കോടി. ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസം നടപ്പാക്കും. ആർട്സ് ആന്റ് സയൻസ് കോളജിലാണ് പദ്ധതി നടപ്പിലാക്കുക’’ – ധനമന്ത്രി പ്രഖ്യാപിച്ചു.
‘‘ന്യൂനപക്ഷ ക്ഷേമത്തിന് 99.64 കോടി. ന്യൂനപക്ഷ ക്ഷേമത്തിന് 99.64 കോടി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 200 കോടി. ലൈഫ് പദ്ധതിക്ക് 1498.26 കോടി. ജയിലുകളുടെ നവീകരണത്തിന് 47 കോടി. ഉത്തരവാദിത്ത ടൂറിസത്തിന് 20 കോടി. ആഗോള കേരള സാംസ്കാരികോത്സവം സംഘടിപ്പിക്കാൻ 1 കോടി. ലോക കേരള സഭയുടെ അനുബന്ധ പ്രവർത്തനങ്ങൾക്ക് 7.3 കോടി. ഐടി ജീവനക്കാർക്ക് ഹോസ്റ്റൽ. എം.എൻ ലക്ഷം വീട് പദ്ധതിക്കായി 10 കോടി. പെരളശ്ശേരിയിൽ മാനവീയം മോഡൽ സാംസ്കാരിക ഇടനാഴി. മെഡിക്കൽ കോളജ് വഴിയുള്ള കാൻസർ ചികിത്സയ്ക്ക് 30 കോടി. ധർമടം റെയിൽവേ സ്റ്റേഷൻ വികസനത്തിന് 5 കോടി. പ്രൈമറി സ്കൂൾ മുതൽ ഹെൽത്തി കിഡ്സ് എന്ന പുതിയ പദ്ധതിക്ക് 7.5 കോടി. ബ്രണ്ണൻ കോളജിലെ കായിക വികസനത്തിന് 2 കോടി. മാർ ഈവാനിയോസ് മ്യൂസിയത്തിന് 1.5 കോടി. ധർമ്മടത്ത് ടൂറിസം സർക്യൂട്ടിന് 2 കോടി’’ – ധനമന്ത്രി പ്രഖ്യാപിച്ചു.
‘‘കട്ടപന മുതൽ തേനി വരെ തുരങ്ക പാത. സാധ്യത പഠനത്തിനായി 10 കോടി. തോപ്പിൽ ഭാസി, പി.ജെ ആന്റണി , കെ.ടി. മുഹമ്മദ് എന്നിവരെ ആദരിക്കാൻ സ്ഥിരം നാടക തിയേറ്ററുകൾ. ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനത്തിന് 16 കോടി. വനിതാ സംവിധായകർക്ക് ഫീച്ചർ സിനിമ ഒരുക്കാൻ 7 കോടി. എകെജി മ്യൂസിയത്തിന് പ്രദർശന വസ്തുക്കൾക്കും ലാൻഡ് സ്കേപ്പിനുമായി 4.5 കോടി. എംടി മെമ്മോറിയൽ സാംസ്കാരിക കേന്ദ്രത്തിന് 1.5 കോടി രൂപ കൂടി നൽകും. കലാ സാംസ്കാരിക ബജറ്റ് വിഹിതം 30 ശതമാനം ഉയർത്തി. സ്കോളർഷിപ്പ് – ഫെലോഷിപ്പ് പദ്ധതിക്കായി 38.76 കോടി. പത്രപ്രവർത്തക പെൻഷൻ 1500 രൂപ വർധിപ്പിച്ചു. ലൈബ്രേറിയന്മാരുടെ പ്രതിമാസ അലവൻസ് ആയിരം രൂപ വർധിപ്പിച്ചു. ഉച്ചഭക്ഷണ പദ്ധതിക്ക് അധികമായി 266. 66 കോടി രൂപ. പൊതുവിദ്യാഭ്യാസത്തിന് 1128 കോടി. കൊച്ചി മുസിരിസ് പദ്ധതിക്ക് 14 കോടി’’ – ധനമന്ത്രി പ്രഖ്യാപിച്ചു.
‘‘ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് 13 കോടി. സ്കൂൾ ഓഫ് മാത്തമാറ്റിക്സിന് 8 കോടി. ചാംപ്യൻസ് ബോട്ട് ലീഗ് 14 ജില്ലകളിലും നടപ്പിലാക്കാൻ 10.46 കോടി. മൺറോ തുരുത്തിലെ ടൂറിസം വികസനത്തിന് 5 കോടി. റോഡ് അപകടം കുറയ്ക്കാൻ 23.37 കോടി. കട്ടപന മുതൽ തേനി വരെ തുരങ്ക പാത. സാധ്യത പഠനത്തിനായി 10 കോടി. പത്തനംതിട്ട – കോട്ടയം ജില്ലകളിലെ തീർഥാടന റോഡ് വികസനത്തിന് 15 കോടി. നോൺ മേജർ തുറമുഖങ്ങളുടെ വികസനത്തിന് 65 കോടി. സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം കേരള പ്രവർത്തന സജ്ജമാക്കാൻ 10 കോടി. മലബാർ സിമന്റസിന് 6 കോടി. കെ ഫോണിന് 112.44 കോടി. പബ്ലിക് വൈഫൈയ്ക്കായി 15 കോടി. വിഴിഞ്ഞം തുറമുഖ വികസനത്തിന് 1000 കോടി. ലൈഫ് സയൻസ് പാർക്കിന് 35 കോടി. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും മെഡിസെപ്പ്. വയനാട് പാക്കേജിന് 50 കോടി. പമ്പാ നദി മാലിന്യമുക്തമാക്കാൻ 30 കോടി. വന്യജീവി ആക്രമണം നേരിടാൻ 100 കോടി രൂപ അധികം അനുവദിച്ചു. ശബരിമല മാസ്റ്റർ പ്ലാന്റെ വിഹിതം 30 കോടിയായി വർധിപ്പിച്ചു. കേരള ചിക്കൻ പദ്ധതി വ്യാപിപ്പിക്കും. പാലിന്റെയും പാൽ ഉൽപന്നങ്ങളുടെ ഗുണമേന്മ വർധിപ്പിക്കാൻ ലബോറട്ടറികൾക്കായി 8 കോടി. ഹരിത കർമ സേനാംഗങ്ങൾക്കും ഗ്രൂപ്പ് ഇൻഷുറൻസ്. നേറ്റിവിറ്റി കാർഡ് നടപ്പിലാക്കാൻ 20 കോടി. ഇലക്ട്രിക് ഓട്ടോ വാങ്ങാൻ 2 ശതമാനം പലിശയിളവ്. സ്ത്രീകൾ നേതൃത്വം നൽകുന്ന മൂല്യവർധിത യൂണിറ്റുകൾ വ്യാപകമാക്കും. ഇതിനായി 10 കോടി രൂപ.’’ – ധനമന്ത്രി പ്രഖ്യാപിച്ചു.
