സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം; കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെയും അന്വേഷണം

 | 
Mar Alancheri

സിറോ മലബാര്‍ സഭാ ഭൂമിയിടപാട് ഇഡി അന്വേഷിക്കും. കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഇഡി അന്വേഷണം. പിഎംഎല്‍എ ആക്ട് അനുസരിച്ച് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ 24 പേര്‍ കേസില്‍ പ്രതികളാകുമെന്നാണ് സൂചന.

ആധാരത്തില്‍ വിലകുറച്ചു കാണിച്ച് കോടികളുടെ ഇടപാട് നടന്നുവെന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടന്നു വരികയാണ്. 27 കോടി രൂപയ്ക്ക് മേലുള്ള ഇടപാട് ഭൂമിയുമായി ബന്ധപ്പെട്ട് നടന്നത്. എന്നാല്‍ ആധാരത്തില്‍ കാണിച്ചത് അനുസരിച്ച് 9 കോടി രൂപയുടെ ഇടപാട് മാത്രമേ ബാങ്കുകള്‍ വഴി നടന്നിട്ടുള്ളു. കള്ളപ്പണ ഇടപാട് ഇതിലുണ്ടായിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

മാര്‍ ആലഞ്ചേരി, ജോഷി പുതുവ, കണ്‍സോര്‍ഷ്യം രൂപീകരിച്ച് ഭൂമി പ്ലോട്ടുകളായി മറിച്ചു വിറ്റ അജാസ് എന്നിവര്‍ പ്രതിപ്പട്ടികയിലുണ്ട്. വില്‍പന നടത്തിയവരും വാങ്ങിയവരും ഇടനിലക്കാരും അന്വേഷണം നേരിടേണ്ടി വരും.