ജോജു ഗോഡ്‌സെയ്ക്ക് തുല്യന്‍; മാനസികരോഗിയെന്ന് വിളിച്ച് പി.സി.ജോര്‍ജ്
ജോജു ജോര്‍ജിനെ മാനസികരോഗിയെന്ന് വിളിച്ച് പി.സി.ജോര്‍ജ്. ജോജു ഗോഡ്‌സെയ്ക്ക് തുല്യനാണെന്നും അയാള്‍ക്കെതിരെ കേസെടുക്കണമെന്നും പി.സി.ജോര്‍ജ് പറഞ്ഞു. തലേ ദിവസം തന്നെ പരസ്യപ്രസ്താവന നല്‍കിയാണ് സമരം ചെയ്തത്. പിന്നെ എന്തിനാണ് അങ്ങോട്ടു പോയത്. ഒരു മണിക്കൂര്‍ കാത്തിരുന്നാല്‍ ചത്തുപോകുമോ. ഇതെല്ലാം ചുമ്മാ ഷൈന്‍ ചെയ്യാനാണെന്നും ജോര്‍ജ് പറഞ്ഞു.
എന്തിനും ഏതിനും സമരം ചെയ്യുന്ന ഡിവൈഎഫ്ഐക്കാര്‍ ഇപ്പോള്‍ ഒന്നിനും ഇറങ്ങുന്നില്ല. പിണറായി കണ്ണുരുട്ടിയാല്‍ ഭയപ്പെടുന്നത് കൊണ്ടാണിത്. ആ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരത്തിനിറങ്ങിയത്. അപ്പോള്‍ പണ്ട് സിനിമയില്‍ അഭിനയിച്ച് അവാര്‍ഡ് വാങ്ങിയെന്ന് പറഞ്ഞ് ഒരു മാനസിക രോഗി തെരുവിലേക്ക് ഇറങ്ങുകയാണ്. അയാളെ ശക്തമായി നേരിടുക തന്നെയാണ് വേണ്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്ഥാനത്ത് സിപിഎം കാരുടെ സമരമായിരുന്നുവെങ്കില്‍ കാണാമായിരുന്നു.
ഓട്ടോയില്‍ സ്ത്രീയും കുട്ടിയും കാത്ത് നില്‍ക്കുകയാണെന്ന് അയാള്‍ നുണ പറഞ്ഞു. അതെന്താ സ്ത്രീയും കുട്ടിയും ഉണ്ടെങ്കില്‍ കോണ്‍ഗ്രസുകാര്‍ കടത്തി വിടുമായിരുന്നുവല്ലോ. അവിടെ ഒരു ആംബുലന്‍സും പോലും ആ സമയത്ത് ഉണ്ടായിരുന്നില്ല. തലേ ദിവസം തന്നെ പരസ്യപ്രസ്താവന നല്‍കിയാണ് സമരം ചെയ്തത്. പിന്നെ എന്തിനാണ് അങ്ങോട്ടു പോയത്. ഒരു മണിക്കൂര്‍ കാത്തിരുന്നാല്‍ ചത്തുപോകുമോ. ഇതെല്ലാം ചുമ്മാ ഷൈന്‍ ചെയ്യാനാണ്. ഈ ജോജു എന്ന മാന്യന്‍ ഇന്നലെ കാണിച്ചത് ശരിയാണെങ്കില്‍ മഹാത്മാഗാന്ധിയെ വെടിവെച്ചതും ശരിയാണെന്ന് പറയാന്‍ സാധ്യതയുണ്ട്. ഗോഡ്സെയ്ക്ക് തുല്യമാണ് ജോജു. അയാള്‍ക്കെതിരേ കേസെടുക്കണമെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.