മസ്കറ്റിൽ റെസ്റ്റോറന്റിൽ സ്ഫോടനം; 18 പേർക്ക് പരിക്ക്
Aug 13, 2023, 14:39 IST
|
മസ്ക്കറ്റ്: മബേലയിൽ റെസ്റ്റോറന്റിൽ ഉണ്ടായ സ്‌ഫോടനത്തിൽ 18 പേർക്ക് പരിക്ക്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. പൊട്ടിത്തെറിയിൽ ചുറ്റുമുള്ള നാല് കെട്ടിടങ്ങൾക്കും നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി.