ഫേസ്‍ബുക്ക് ഇനി മുതൽ മെറ്റ; കമ്പനിയുടെ പേര് മാറ്റി, ആപ്പുകളുടെ പേര് മാറില്ല

 | 
Meta
ഫേസ്ബുക് എന്ന കമ്പനി പേര് മെറ്റ എന്നു മാറ്റിയതായി മാർക്ക് സക്കർബർഗ്. എന്നാൽ ആപ്പുകളുടെ പേരിൽ മാറ്റമില്ലെന്നും അദ്ദേഹം എഫ്ബി പോസ്റ്റിലൂടെ അറിയിച്ചു. ഫേസ്ബുക്, ഇൻസ്റ്റഗ്രാം,വാട്‌സാപ്പ് എന്നീ സേവനങ്ങൾ നൽകുന്ന കമ്പനി ഇനി മുതൽ മെറ്റ എന്ന് അറിയപ്പെടും.കാലിഫോർണിയയിലെ മെൻലോ പാർക്കിലെ ആസ്ഥാനത്ത് കമ്പനിയുടെ പുതിയ ലോഗോയും പുറത്തിറക്കി. 

സമൂഹമാധ്യമം എന്ന തലത്തിൽ നിന്ന് വെർച്വൽ റിയാലിറ്റി ഉൾപ്പടെയുള്ള പുതിയകാല സംവിധാനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായിട്ടാണ് പേരുമാറ്റം. 
ഗെയിം, വർക്ക്, കമ്യൂണിക്കേഷൻ തുടങ്ങിയവയെല്ലാം വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റുകളിലൂടെ സാധ്യമാക്കുന്ന മെറ്റാവെഴ്സ്’ എന്ന ഓൺലൈൻ ലോകം സൃഷ്ടിക്കാനുള്ള പദ്ധതിയും മെറ്റക്ക് ഉണ്ട്.