ഫൈസി മുക്കത്തിന്റെ 'അഴിഞ്ഞാട്ടക്കാരി' പരാമർശം; തട്ടം നീക്കി പ്രതിഷേധിച്ച് വി പി സുഹറ

 | 
v p suhra

കോഴിക്കോട്: സമസ്ത നേതാവ് ഉമ്മര്‍ ഫൈസി മുക്കത്തിന്റെ 'അഴിഞ്ഞാട്ടക്കാരി' പരാമര്‍ശത്തിനെതിരെ സാമൂഹ്യപ്രവര്‍ത്തക വി പി സുഹറയുടെ പ്രതിഷേധം. കുടുംബശ്രീ ക്യാമ്പയിന്റെ ഭാഗമായി നല്ലളം സ്കൂളിൽ സംഘടിപ്പിച്ച 'തിരികെ സ്‌കൂളിലേക്ക്' എന്ന പരിപാടിയിൽ സുഹറ തട്ടം നീക്കി പ്രതിഷേധിച്ചു.

തട്ടവും പര്‍ദ്ദയും ഇസ്ലാമികമാണെന്നും അതിനെതിരെ ആര് പ്രതികരിച്ചാലും എതിര്‍ക്കുമെന്നുമാണ് ഉമര്‍ ഫൈസി മുക്കം പറഞ്ഞത്. മുസ്ലിം സ്ത്രീകളെ അഴിഞ്ഞാടാന്‍ വിടാന്‍ കഴിയില്ല. പഴഞ്ചന്‍ എന്ന് പറഞ്ഞാലും പ്രശ്‌നമില്ല. സ്ത്രീകള്‍ക്ക് അച്ചടക്കം വേണം. തട്ടം ഇടാതെ പോകുന്നത് അഴിഞ്ഞാട്ടമായി കാണുന്നതായും ഉമര്‍ ഫൈസി പറഞ്ഞിരുന്നു.

തട്ടം അഴിപ്പിച്ചു എന്ന് പറയുന്നത് പുരോഗമനം അല്ല. മതാചാരങ്ങള്‍ കുട്ടിക്കാലം മുതല്‍ പഠിപ്പിക്കുന്നതാണ്. മത വിശ്വാസത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ അതിന്റെ ദൂഷ്യം തെരഞ്ഞെടുപ്പില്‍ അനുഭവിക്കുമെന്നും സിപിഐഎം നേതാവ് കെ അനില്‍കുമാറിന്റെ തട്ടം പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ഉമര്‍ ഫൈസി പറഞ്ഞു.